വിശ്വ വിഖ്യാതമായ മൂക്ക്

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനയക‌ന്‍ 24 – ആമത്തെ വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി . താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമസംസ്കാരത്തെയും പരിഹസിക്കാ‌ന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു . ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയവൈജയന്തിയായി നിലകൊള്ളുന്ന കഥ .
“ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല . വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാ‌ന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസംമുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മിക്കാ‌ന്‍ കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നുണ്ട് . ” - എം . എ‌ന്‍ . വിജയ‌ന്‍


..........................
Read now

Comments