വിശാഖദത്തൻ എഴുതിയ കഥയാണ് മുദ്രാരാക്ഷസം. മന്ത്രിയുടെ ഒപ്പ് എന്നാണ് മുദ്രാരാക്ഷസം എന്ന പേര് സൂചിപ്പിക്കുന്നത്. 322 ബിസിക്കും 298 ബിസിക്കും ഇടയിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണ് ഇതിന്റെ ഇതിവൃത്തം. പ്രമേയത്തിന്റേയും പാത്രസൃഷ്ടിയുടേയും പ്രത്യേകതകൾ മൂലം സംസ്കൃതസാഹിത്യത്തിലെ ഒരു വിശേഷകൃതിയായി മുദ്രാരാക്ഷസം പരിഗണിക്കപ്പെടുന്നു. നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് മുദ്രാരാക്ഷസം എഴുതിയത് എന്ന് കരുതപ്പെടുന്നു.
.........................................
Read now
Comments
Post a Comment